കണ്ണൂർ. പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുങ്ങി നാട്.
രാമന്തളി വടക്കുമ്പാട് സ്വദേശികൾ ആയ കെ ടി കലാധരൻ, അമ്മ ഉഷ, കലാധരൻ്റെ മക്കളായ അഞ്ചു വയസുകാരി ഹിമ , രണ്ടുവയസുകാരൻ കണ്ണൻ എന്നിവരാണ് മരിച്ചത്.
മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ നിലത്തു കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സംശയം. പാചക തൊഴിലാളിയായ കലാധരൻ വിവാഹ മോചിതനാണ്. കഴിഞ്ഞ ദിവസം കുട്ടികളെ രണ്ടുപേരെയും അമ്മയ്ക്ക് ഒപ്പം വിടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ആണ് സംഭവം. പുറത്ത് പോയ കലാധരന്റെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കുടുംബാംഗങ്ങളെ കാണുന്നത്. പോലീസ് ഇൻക്വെസ്റ്റ് പൂർത്തിയാക്കി മൃതദേഹം പരിഹാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.





































