മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ രണ്ടോടെ പുറപ്പെട്ട ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നോടെ കൊച്ചിയില്‍ പറന്നിറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം ആംബുലന്‍സില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം കൊച്ചി ജനറല്‍ ആശുപത്രിയിലെത്തിച്ചു.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ദാനം ചെയ്തത്. കൊച്ചി ജനറല്‍ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുക. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. ഉടന്‍ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.
































