തിരുവനന്തപുരം. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന ജി റാം ജി ബില്ലിനെതിരെ ഇടതു പാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധം ഇന്ന്.CPIM, CPI, CPI -ML, RSP, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നി പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിൽ അവകാശമാക്കിയിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുകയും, പദ്ധതിയുടെ ഘടന മാറ്റുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. പുതിയ ബില്ല് പിൻവലിക്കണം എന്നും തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും, ഇടത് – കർഷക -തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. ബില്ലിന്റെ പകർപ്പുകൾ കത്തിച്ചാകും പ്രതിഷേധം. അതേസമയം കടുത്ത പ്രതിഷേധങ്ങൾക്കിടെ വി ബി ജി റാം ജി ബില്ലിന് കഴിഞ്ഞദിവസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
Home News Breaking News മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന ജി റാം ജി ബില്ലിനെതിരെ ഇടതു...
































