തിരുവനന്തപുരം. വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡി.ഐ.ജി എം കെ വിനോദ് കുമാറിനെ
സംരക്ഷിക്കുന്നുവെന്ന ആരോപണത്തിനിടെ
നടപടി സംബന്ധിച്ച സർക്കാർ തീരുമാനം
ഇന്നുണ്ടായേക്കും.
ഗുരുതര കണ്ടെത്തലുകളുള്ള വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പ് തുടർനടപടിയെടുത്തിരുന്നില്ല.വിജിലൻസ്
ഡയറക്ടറുടെ നടപടി ശുപാർശ റിപ്പോർട്ട്
മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിയിരുന്നു.
അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുൻപ് പല തവണ ഉന്നത ഉദ്യോഗസ്ഥർ ജയിൽ മേധാവിക്ക് അയച്ച കത്തുകളും റിപ്പോർട്ടുകളും എം.കെ വിനോദ് കുമാർ അട്ടിമറിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.






































