മലപ്പുറം. പെരിന്തൽമണ്ണയിൽ സിപിഎം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് യു ഡി എഫ് ഹർത്താൽ
പട്ടാമ്പി റോഡിലെ സിപിഎം ഓഫീസിനും കോഴിക്കോട് റോഡിൽ ഉള്ള ലീഗ് ഓഫീസിനും നേരെ ആണ് കല്ലേറ്.
നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി LDF ൽ നിന്ന് UDF ഇത്തവണ പിടിച്ചെടുത്തു.
അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകിട്ട് നടത്തിയാ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി.
തുടർന്ന് സിപിഎം പ്രവർത്തകർ സംഘടിച്ച് എത്തി ലീഗ് ഓഫീസ് തകർത്തു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പെരിന്തൽമണ്ണയിൽ യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
Home News Breaking News പെരിന്തൽമണ്ണയിൽ സിപിഎം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്, ഇന്ന് യുഡി എഫ് ഹർത്താൽ
































