തൃശ്ശൂർ. വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിൻ്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഛത്തീസ്ഗഡിൽ നിന്നും ഭാര്യ ലളിതയും കുടുംബാംഗങ്ങളും തൃശ്ശൂരിലെത്തി മൃതദേഹം കണ്ടു. കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്താൽ മാത്രമേ മൃതദേഹം ഏറ്റെടുക്കൂ എന്ന നിലപാടിലാണ് കുടുംബം
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ബഗേലിൻ്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും ആക്ഷൻ കൗൺസിൽ പ്രവർത്തകരും പ്രയാസപ്പെട്ടു. കുടുംബത്തിൻറെ അത്താണിയായിരുന്ന റാം നാരായണന്റെ മരണം രണ്ടു കുഞ്ഞുങ്ങളെയും തന്നെയും അനാഥമാക്കിയെന്ന് ഭാര്യ ലളിത
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ഉൾപ്പെടെ ചേർത്ത് കേസ് ശക്തിപ്പെടുത്തണം. തങ്ങൾ ചത്തീസ്ഗഡിലെ ദളിത് സമുദായ അംഗങ്ങളാണെന്നും അതുകൊണ്ട് തന്നെ SC – ST പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം പറഞ്ഞു
റാം നാരായൺ ബഗേലിന്റെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ലെന്ന്
പൊലീസ് സർജൻ ഡോക്ടർ ടി എസ് ഹിതേഷ് ശങ്കർ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടു.
ആൾക്കൂട്ട മർദ്ദനത്തിൽ സ്ത്രീകൾക്കും പങ്കുണ്ട് എന്ന നിലപാടിലാണ് പോലീസ്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം.





































