കൊച്ചി.സര്‍ക്കാരിന് തിരിച്ചടി. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. ആവശ്യമായ ഭൂമി ഏത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കോടതി നീരിക്ഷണം.
ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി
2570 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ
വിജ്ഞാപനം ഇറക്കിയത്. എന്നാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. ഭാവി വികസനം മുന്നിൽ കണ്ടാണ്
2570 ഏക്കർ ഭൂമി കണക്കാക്കിയത് എന്ന സർക്കാർ വാദവും കോടതി തള്ളി. എന്തൊക്കെയാണ് വികസന പ്രവർത്തനങ്ങൾ എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടിലെന്നും കോടതി ചൂണ്ടികാണിച്ചു. സാമൂഹിക ആഘാത പഠനത്തിലും കാര്യമായ ഗൗരവം പുലർത്തിയില്ല.
ഭൂമിയുടെ കൃത്യമായ അളവ് നിർണ്ണയിക്കാൻ പുതിയ സോഷ്യൽ ആഘാതം പഠനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Home News Breaking News സര്‍ക്കാരിന് തിരിച്ചടി, ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈ കോടതി റദ്ദാക്കി
































