സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഐ എം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 പുതിയവിള കൈതക്കാട്ടുശേരിൽ കിഴക്കതിൽ ആർ മനോഹരൻ പിള്ള(59) ആണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ഷിജി, മക്കൾ : മനീഷ് മേനോൻ, ഗിരീഷ് മേനോൻ.
































