തിരുവനന്തപുരം : ക്രൈസ്തവ ഐക്യ കൂട്ടായ്‌മയായ “പ്ലറോമ” വെള്ളയമ്പലം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്ന ക്രിസ്‌മസ് സാംസ്കാരിക സംഗമം ഇന്ന് തുടങ്ങും. 24 ന് സമാപിക്കും.വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് പരിപാടികൾ നടക്കുന്നത്.
ഇന്ന് വൈകിട്ട് 6.30 ന് സംഘാടക സമിതി ചെയർമാൻ ഷെവ. ഡോ. കോശി എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ വി.കെ. പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
രക്ഷാധികാരി റവ. അസറിയ ജോസഫ് ക്രിസ്‌മസ് സന്ദേശം നൽകും. “രക്ഷകൻ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വേൾഡ് ഇംപാക്ട് ചർച്ചും ഹൗസ് ഓഫ് പ്രയറും വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കും.
22 ന് വൈകിട്ട് 6.30 മുതൽ സാൽവേഷൻ ആർമി ടെറിറ്റോറിയൽ
ഹെഡ്ക്വാർട്ടേഴ്സ് ക്വയർ, പിആർഎസ്, ഹാർവസ്റ്റ് സിംഗേഴ്സ്, കേശവദാസപുരം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വെട്ടുകാട് കാത്തലിക് ചർച്ച്, പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ ചർച്ച്, പാറോട്ടുകോണം ലൈഫ് ഫെലോഷിപ്പ്, പേരൂർക്കട കാൽവറി ലൂഥറൻ ചർച്ച്, യുണൈറ്റഡ് ക്വയർ, ഇന്ത്യ കാമ്പസ് ക്രൂസേഡ് എന്നീ ക്വയറുകൾ ക്രിസ്‌മസ് കാരൾ ഗാനങ്ങൾ ആലപിക്കും. പാളയം വാർഡ് കൗൺസിലർ ഷേർലി ചാൾസ് മുഖ്യാതിഥി ആയി പങ്കെടുക്കും.
23-ന് “ഇമ്മാനുവൽ” എന്ന പ്രമേയത്തെ അധികരിച്ച് ഹൈലാൻ്റ് ചർച്ചിന്റെ അവതരണം, ന്യൂ പേരയം സിഎസ്ഐ ക്വയറിൻ്റെ കാരൾ, ലെൻസ് ആന്റ് ലൈറ്റ് പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമായ 24-ന് “സ്നേഹിതൻ” എന്ന വിഷയത്തിൽ ഫ്രീഡം മിനിസ്ട്രി, ബ്ലസിംഗ് ടുഡേ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
വിവിധ സഭാ-സാംസ്‌കാരിക നേതാക്കൾ 4 ദിവസത്തെ പ്രോഗ്രാമുകളിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സനൽ കുമാർ, ജെറിൻ ദാസ് എന്നിവർ അറിയിച്ചു.





































