തിരുവനന്തപുരം. തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു.. എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.. ഇന്നലെയാണ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്തിയത്.. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. തുടർന്നും ജയിൽ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശ രണ്ടു ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശ സഹിതം ചീഫ് സെക്രട്ടറിക്കു കൈമാറി. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിക്കായി കൈമാറിയത്.
Home News Breaking News ഫയൽ മുഖ്യമന്ത്രിക്കുമുന്നിൽ,തടവുകാരിൽ നിന്ന് കൈക്കൂലി കേസിൽ ഡിഐജി എം കെ വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു





































