പത്തനംതിട്ട.തമിഴ്നാട്ടിൽ നിന്നും വനമാർഗ്ഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർത്ഥാടകർ വനത്തിൽ കുടുങ്ങി
അച്ചൻകോവിലിനും കോന്നിയ്ക്കും ഇടയിലുളള വനപ്രദേശത്താണ് കുടുങ്ങിയത്മണ്ണാറപ്പാറ, നടുവത്തുംമൂഴി സ്റ്റേഷനിലെ വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
തിരുനെൽവേലിയിൽ നിന്നുളള 24 പേരടങ്ങുന്ന സംഘത്തിൽ കുട്ടിയും പ്രായമായ ആളും ഉൾപ്പെട്ടിട്ടുണ്ട്
വനം വകുപ്പും പോലീസും സംഘവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു
തീർത്ഥാടക സംഘത്തെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കോന്നി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
അയ്യപ്പഭക്തരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുന്നു…




































