ആൾക്കൂട്ട മർദനമേറ്റ്  അതിഥിത്തൊഴിലാളി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ

Advertisement

പാലക്കാട് . വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ്  അതിഥിത്തൊഴിലാളി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്ന് കണ്ടെത്തൽ.

അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്തൻ, വിബിൻ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ
മുരളി, അനു എന്നിവർ 15 വർഷം മുൻപ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദിനേയും  വെട്ടിയ കേസിൽ പ്രതികളാണ്. ഇതിൽ സ്റ്റീഫനെ വെട്ടിയ കേസ്
ഇപ്പോളും ഹൈക്കോടതിയിൽ നടക്കുകയാണ്. അറസ്റ്റിലുള്ള അഞ്ചുപേരിൽ നാലുപേരും ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്നും ആരോപണം. പ്രതികളെ കോടതിയിൽ ഹാജരാക്കിയ സമയത്ത് എലപ്പുള്ളി സുബൈർ വധക്കേസിലെ പ്രതിയായ  ആർ ജിനീഷ് q സന്ദർശനത്തിന് എത്തിയിരുന്നു.  . സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാം എന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here