ഇടുക്കി. മൂന്നാറിൽ താപനില മൈനസിൻ എത്തി. സെവൻ മലയിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസിൽ രേഖപ്പെടുത്തിയത്.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. സെവൻ മലയിൽ മൈനസ് ഒരു ഡിഗ്രിയിലേക്ക് താപനിലയെത്തി. മഞ്ഞു പുതച്ച മൂന്നാർ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. മൂന്നാർ ടൗണിലും, ദേവികുളത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചെണ്ടുവാര, സൈലൻറ് വാലി, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളിലും താപനില പൂജ്യമാണ്.
കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടും.






































