തിരുവനന്തപുരം. ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.തനിക്കെതിരെയുള്ളത് വ്യാജ കേസാണെന്നും പരാതി നൽകാൻ ഉണ്ടായ കാലതാമസം സംശയം ഉണ്ടാക്കുന്നുവെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം.എന്നാൽ
പി ടി കുഞ്ഞുമുഹമ്മദിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
ഇരുവരും ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഐഎഫ്എഫ്കെയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ്ങിനിടെ പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറി എന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി






































