തിരുവനന്തപുരം.മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്.. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയായി ഡോക്ടർ റാംകുമാറിനെ സർവകലാശാല സെനറ്റ് തീരുമാനിച്ചു..
ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിനും സാധ്യത തെളിഞ്ഞത്.. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും.. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ. രാംകുമാറിനെ സെനറ്റ് പ്രതിനിധിയായി യോഗം തെരഞ്ഞെടുത്തു.. സർക്കാർ നിർദേശം കൂടി അംഗീകരിച്ചാണ് പ്രതിനിധിയെ നൽകുന്നത്.. സർക്കാരിനും, ഗവർണർക്കും താൽപര്യമുള്ളവരെ പരസ്പര ധാരണയാൽ വിവിധ സർവ്വകലാശാലകളിൽ വി സിമാരായി നിയമിക്കും.. ലോക്ഭവൻ നിയമിച്ച ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുമായി സർക്കാർ സഹകരിച്ച് മുന്നോട്ട് പോകും.. സർക്കാർ ഗവർണർ ധാരണയെ ന്യായീകരിച്ച് LDF കൺവീനർ രംഗത്ത് എത്തി
രൂക്ഷമായ പരിഹാസമാണ് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്
കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തു നിന്നും നീക്കിയ കെ എസ് അനിൽകുമാർ ശാസ്താംകോട്ട ഡിബി കോളേജിൽ പ്രിൻസിപ്പലായി ജോയിൻ ചെയ്തു
































