കേന്ദത്തിന് വഴങ്ങി ചലച്ചിത്ര അക്കാഡമി

Advertisement

തിരുവനന്തപുരം. രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമ വിലക്കിന് അവസാനദിവസം വഴങ്ങി ചലച്ചിത്ര അക്കാദമി.ആറ് സിനിമകൾ IFFK യിൽ പ്രദർശിപ്പിക്കില്ല. ചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് കാണിച്ച്   കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് തീരുമാനം വിദേശകാര്യമന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് വിലക്കിന് കാരണമെന്നാണ് വിവരം.


ക്ലാഷ്, ഫ്ലയിംസ്, ഈഗിൾസ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു , എ പോയറ്റ് അൺ കൺസീൽഡ് പോയെ ട്രി എന്നീ സിനിമകൾക്കാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ വിലക്കുള്ളത് . നേരത്തെ കേന്ദ്ര  അനുമതി വൈകിയ 19 സിനിമകളിൽ ഉൾപ്പെട്ടതാണ് ഈ ആറ് സിനിമയും. റദ്ദ് ചെയ്യപ്പെട്ട എല്ലാ സിനിമകളും കാണിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. പക്ഷേ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിയ ചർച്ചയുടെ ഫലമായാണ് ആറ് സിനിമികൾ പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന നിലപാടിലേക്ക് കേരള ചലച്ചിത്ര അക്കാദമി എത്തുന്നത്.   അനുമതി ലഭിക്കാത്ത ചിത്രങ്ങൾ ഉൾപ്പെട്ട ഈഗിൾ ഓഫ് റിപ്പബ്ലിക്  കഴിഞ്ഞദിവസം പ്രദർശിപ്പിച്ചിരുന്നു. ഇനി വിലക്കപ്പെട്ട സിനിമകളുടെ അവസാന പ്രദർശനമാണ് ബാക്കിയുള്ളത്.  ചീഫ് സെക്രട്ടറി നിർദ്ദേശം മറികടന്ന്  ചിത്രം പ്രദർശിപ്പിക്കില്ലെന്ന്  കേരള ചലച്ചിത്ര അക്കാദമി അറിയിക്കുന്നു. അതേസമയം  ബാറ്റൽഷിപ്പ് പോട്ടൻകിൻ  വിലക്കപ്പെട്ട സിനിമകളുടെ പട്ടികയിൽ ഇല്ലെങ്കിലും  ഇനി എപ്പോൾ  വീണ്ടും പ്രദർശിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ അക്കാദമിക്ക് അനിശ്ചിതത്വം ഉണ്ട് . ബാറ്റിൽഷിപ്പ് പോട്ടെൻകിൻ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം സൊസൈറ്റി പ്രവർത്തകർ ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചു


അതേസമയം എല്ലാ സിനിമകളും പ്രദർശിപ്പിക്കണമെന്ന് തന്നെയാണ്   സർക്കാർ തീരുമാനം എന്നായിരുന്നു സജി ചെറിയാന്റെ ഇന്നലത്തെ പ്രതികരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here