ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധന. ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ പിന്നിട്ടു.ഇതിൽ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. ഒരു ദിവസം ശരാശരി നാലര ലക്ഷം അരവണ വിറ്റു. പ്രതീക്ഷിച്ചതിലുമധികമുള്ള വിൽപന, കരുതല്‍ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. അതിനാൽ പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായ് വർധിപ്പിച്ചു.
അപ്പം, നെയ്യഭിഷേകം, നടവരവ് എന്നിവയിലും വൻ വർധനവാണ് ഇക്കുറി.
മണ്ഡല പൂജയ്ക്ക് 9 ദിവസം മാത്രം ബാക്കി നിൽക്കെ തീർത്ഥാടകരുടെ വരവിലും വൻ വർധനവാണ് ഉള്ളത്. ഇന്നലെ മാത്രം 83,036 പേർ ദർശനം നടത്തി. ഇന്ന് 11 രാവിലെ മണി വരെ എത്തിയവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. 41,852 പേർ സ്പോട് ബുക്കിംഗിലൂടെലൂടെ പതിനെട്ടാം പടി ചവിട്ടി. സ്‌പോട്ട് ബുക്കിംഗ് സാഹചര്യം അനുസരിച്ച് റിലാക്‌സ് ചെയ്യാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഭക്തരുടെ വരവ് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ നിശ്ചയിച്ചിട്ടുള്ള സ്‌പോട്ട് ബുക്കിംഗ് പരിധിയായ 5000 തുടരും.






































