ആലപ്പുഴ: മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് മുസ്ലിംലീഗ്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാമെന്ന തോന്നൽ അവർക്കുണ്ടായി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരോടും ചോദിക്കാത്തെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചവരാണ് ജനാധപത്യവും മതേതരത്വവും പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തന്നെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദി താനാണെന്നാണ് ലീഗ് പറയുന്നത്. താന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ല. എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.































