കൊച്ചി. അന്വേഷണ വിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ദിലീപിന്റെ ഹർജി വ്യാഴാഴ്ച പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സസെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവുമുക്തൻ ആക്കിയതിന് പിന്നാലെയാണ് പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശയാത്രകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികളും ഇന്ന് പരിഗണിക്കും.






































