തിരുവനന്തപുരം .പാറശ്ശാലയിൽ കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ.
60 ഓളം മോഷണക്കേസിലെ പ്രതിയായ ബാറ്ററി നവാസിനെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് നവാസിന്റെ രീതി.നവാസ് മോഷണത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു
തിരുവനന്തപുരം നേമം സ്വദേശിയാണ് ബാറ്ററി നവാസ് എന്ന നവാസ്. ഗ്രാമപ്രദേശങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രമാക്കി മോഷണം നടത്തുന്നതാണ് നവാസിന്റെ രീതി.മോഷണത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.
ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കു മുൻപ് പാറശ്ശാലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ മോഷണം നടത്തിയിരുന്നു. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാസിന്റെ കൂട്ടാളി കുട്ടൻ എന്ന അനിൽകുമാറിനെ പാറശാല പോലീസ് പിടികൂടി.തുടർന്നാണ് അന്വേഷണം നവാസിലേക്ക് എത്തുന്നത്. മോഷണത്തിനു ശേഷം നവാസ് ഒളിവിൽ പോയിരുന്നു.ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ ആഡംബര ഫ്ലാറ്റിൽ നിന്ന് പോലീസ് നവാസിനെ കസ്റ്റഡിയിലെടുത്തു.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 60 ഓളം മോഷണക്കേസുകൾ നവാസിനെതിരെയുണ്ട്. നിരവധി ആഡംബര കാറുകളും വില്ലകളും വിദേശത്ത് ബിസിനസും ഇയാൾക്ക് ഉണ്ട്.
നിലവിൽ പാറശാല പോലീസ് നവാസിനെ ചോദ്യം ചെയ്യുകയാണ്.
വിശദമായ ചോദ്യം ചെയ്യുന്നതിന് ശേഷം കോടതിയിൽ ഹാജരാക്കും.
Home News Breaking News മോഷണം നടത്തി ആഡംബര ജീവിതം,കുപ്രസിദ്ധ മോഷ്ടാവ് ആഡംബര ഫ്ലാറ്റിൽ നിന്നും പിടിയിൽ





































