വിഴിഞ്ഞം . തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി രണ്ടാം വാരം നടക്കും. തുറമുഖത്തിലേക്കുള്ള അപ്രോച്ച് റോഡിൻ്റെ ഉൽഘാടനവും ജനുവരിയിൽ നടത്താൻ തീരുമാനമായി.
വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ തുറമുഖ പദ്ധതി വൻ വിജയമാണെന്നാണ് വിലയിരുത്തൽ
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ട നിർമ്മാണം നവംബറിൽ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം മൂലം ഉൽഘാടനം നീട്ടി വെക്കേണ്ടി വന്നു
നാല് ഘട്ടമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതി 2028 ൽ പൂർത്തിയാക്കുകയാണ്
ലക്ഷ്യം.
ഇപ്പോൾ 2.96 km ദൈർഘ്യമുളള പുലിമുട്ട് 920 മീറ്റർ കൂടി വർധിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവർത്തനം
800 മീറ്റർ ബർത്ത് 2000 മീറ്ററായും വികസിപ്പിക്കും.2024 ഡിസംബർ 3നാണ് വിഴിഞ്ഞം തുറമുഖത്തിൻെറ വാണിജ്യ പ്രവർത്തനം തുടങ്ങിയത്. 1 വർഷം പൂർത്തിയാകുമ്പോൾ പ്രതീക്ഷക്ക് അപ്പുറമുളള വളർച്ചയാണ് വിഴിഞ്ഞം നേടിയത്
വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 97 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചു.
Home News Breaking News വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി മുതൽ, നികുതി ഇതുവരെ 97 കോടി






































