തിരുവനന്തപുരം. സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ.. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി. മുഖ്യമന്ത്രി -ഗവർണർ കൂടിക്കാഴ്ചയിൽ ഉണ്ടായ സമാവായത്തിലാണ് തീരുമാനം
സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്, ഗവർണറുടെ നിർണായകവും അസാധാരണവുമായ നീക്കം.. സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകൾക്ക് വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ സംസാരിച്ച് സമവായത്തിൽ എത്തുകയായിരുന്നു. ഡോ. സിസ ഗവർണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉൾപ്പെട്ട വ്യക്തികളാണ്. ചുരുക്കത്തിൽ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവർണറും പങ്കിട്ടെടുത്തു എന്ന് പറയാം.. ആരിഫ് മുഹമ്മദ് ഖാൻ ഗവർണരായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം ഡോ. സിസ താൽക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സർക്കാരിൻ്റെ ശത്രു പട്ടികയിൽപെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങൾ മാത്രം പറഞ്ഞ് മുൻഗവർണർ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്.
നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്.
Home News Breaking News സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ ഉത്തരവിറക്കി






































