Home News Breaking News സൂരജ്ലാമ തിരോധാന കേസിൽ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഹൈകോടതി വിമർശനം

സൂരജ്ലാമ തിരോധാന കേസിൽ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഹൈകോടതി വിമർശനം

Advertisement



കൊച്ചി.സൂരജ്ലാമ തിരോധാന കേസിൽ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഹൈകോടതി വിമർശനം. ഇമിഗ്രേഷൻ നടപടികൾ കൃത്യമായി പാലിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്ന് സൂരജ് ലാമയുടെ കുടുംബം ആവശ്യപ്പെട്ടു.

സൂരജ് തിരോധാന കേസിൽ വിമർശനം തുടരുകയാണ് ഹൈക്കോടതി. പോലീസും,
എയർപോർട്ട് അധികൃതരും കളമശ്ശേരി മെഡിക്കൽ കോളേജ് ആണ് വെട്ടിലായത്.
കുവൈറ്റിൽ നിന്ന് ഡിപ്പോർട്ട് ചെയ്തയാൾ
വിമാനത്താവളത്തിൽ എത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട കോടതി ചോദിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
എമിഗ്രേഷൻ നടന്ന വീഴ്ചയും കോടതി
എണ്ണി പറഞ്ഞു.

സൂരജ് ലാമയെ കാണുന്നില്ല എന്ന കുടുംബത്തിന്റെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ആ മനുഷ്യൻ കടന്നു പോയത്. വെൽഫെയർ സ്റ്റേറ്റ് എന്ന് പറയുന്ന സ്ഥലത്താണ് ഇത് സംഭവിച്ചത് എന്നും കോടതി ഓർമിപ്പിച്ചു.
കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന്
ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഫലം ഇനിയും വന്നിട്ടില്ല.

Advertisement