കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വർണക്കൊള്ളയിലെ രണ്ട് കേസിലും മുരാരി ബാബു പ്രതിയാണ്. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യ അപേക്ഷയിൽ വിധി പറയുക. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യ ഹർജിയും എൻ വാസുവിന്റെ ജാമ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. കട്ടിള പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകൾ ഇല്ലെന്ന് നിലപാടിലാണ് എൻ വാസു. എന്നാൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, മുരാരി ബാബുവിന്റെ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും






































