ശബരിമല യാത്രക്കാർ വന്നകാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു രണ്ടു മരണം ഏഴുവയസുള്ള കുട്ടി ഗുരുതര നിലയിൽ

Advertisement

നിലമേൽ. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക്‌ വരുകയായിരുന്ന  കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും  കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ്  മരിച്ചത്.

ദേവപ്രയാഗ് (7) എന്ന കുട്ടിയുടെ
നില അതീവഗുരുതരം.
കുഞ്ഞ് വെന്റിലേറ്ററിലാണ്. ശബരിമല നിന്നു മടങ്ങുകയായിരുന്നു കാർ യാത്രക്കാർ



നിലമേൽ കണ്ണങ്കോട് വെച്ചാണ് അപകടം
ഗുരുതരമായി പരിക്കേറ്റ  കാറിൽ ഉണ്ടായിരുന്നവരെ  ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഫയർഫോഴ്സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ്  ഒരാളെ പുറത്തെടുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here