സന്നിധാനം.നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദർശനമായിരുന്നു ഇന്ന്.
അതീവ രഹസ്യമായാണ് ദിലീപ് സാന്നിധാനത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടതായ് അഭ്യൂഹങ്ങൾ പരന്നെങ്കിലും ദേവസ്വം അധികൃതർക്കോ പൊലീസിനോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.
രാവിലെ നടപ്പന്തലിലെ പബ്ലിക് റിലേഷൻ ഓഫീസിൽ എത്തി കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷമാണ് 10 മണിയോടെ വീണ്ടും സന്നിധാനത്തെത്തിയത്.കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരിമലയിലെത്തിയ ദിലീപിന് വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിർത്തിയത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു . ഇത്തവണ നടന് കൂടുതൽ സുരക്ഷാ പരിഗണനകളിലേക്ക് കടക്കാതിരിക്കാൻ ദേവസ്വം ബോർഡും പോലീസും ശ്രദ്ധ പുലർത്തി . എങ്കിലും ദിലീപ് സന്നിധാനത്തെത്തിയതോടെ ശബരിമല കോർഡിനേറ്റർ എഡിജിപി ശ്രീജിത്തടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി. ദർശനത്തിനു ശേഷം ദിലീപ് പ്രത്യേക വഴിപാടുകളും നടത്തി.
നെയ്യഭിഷേകവും കളഭാഭിഷേകവും വഴിപാടായ് നടത്തി.മേൽശാന്തിയ്ക്കൊപ്പം കളഭ കലശ പ്രദക്ഷിണത്തിലും പങ്കെടുത്തു
തന്ത്രിയുമായി അടച്ചിട്ട മുറിയിൽ 10 മിനിറ്റോളം ചർച്ച നടത്തി. തുടർന്ന് മേൽശാന്തിയുടെ മുറിയിലുമെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാനും ദിലീപ് തയ്യാറായില്ല
മാളികപ്പുറത്തുoദർശനംനടത്തി. ഉച്ചയോടെ മടങ്ങുമെന്ന് ദിലീപിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
File pic





































