ശബരിമല .സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കു മാറിൻ്റെ ജാമ്യം തള്ളി.മുരാരി ബാബുവിനെ ദ്വാരപാലക കേസിലും, ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുo എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. ഇരുവരെയും തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ
പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് കോടതി ജാമ്യം നൽകിയില്ല. കട്ടിളപ്പാളി കേസിലെയും, ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷയാണ് കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളിയത്.
തനിക്ക് അല്ല, തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്തമെന്നായിരുന്നു പ്രതിഭാഗം വാദം.
എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന്
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിജു രാജൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി സുധീഷ് കുമാറിൻ്റെ ജാമ്യം തള്ളുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻറിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും പ്രത്യേക അന്വേഷണ സംഘo വീണ്ടും കസ്റ്റഡിയിൽ വാങ്ങി. പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന SIT യുടെ അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതിയാണ് കസ്റ്റഡിൽ വിട്ടത്. മുരാരി ബാബുവിനെ ദ്വാരപാലക കേസിലും, ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യും. പ്രതികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിൽ വ്യക്തത വരുത്തുകയാണ് എസ് ഐ ടി ചെയ്യുന്നത്.
Home News Breaking News സ്വർണക്കൊള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കു മാറിൻ്റെ ജാമ്യം തള്ളി





































