കണ്ണൂർ. കനത്ത തിരിച്ചടികൾക്ക് ഇടയിലും കണ്ണൂർ ജില്ലയിൽ മേധാവിത്വം നിലനിർത്തി LDF.
ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും LDF പിടിച്ചുനിന്നു.
ഗ്രാമപഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ UDF വിള്ളൽ വീഴ്ത്തി.
25 ഡിവിഷനുകൾ ഉള്ള കണ്ണൂർ ജില്ലാപഞ്ചായത്തിൽ പതിനെട്ടിടത്തും LDF ജയിച്ചു. UDF ന് നേടാനായത് 7 ഡിവിഷനുകൾ. ഇടത് കോട്ടയായ മയ്യിൽ ഡിവിഷനിൽ UDF, LDF നെ ആട്ടിമറിച്ചു. 8 മുനിസിപാലിറ്റികളിൽ 5 എണ്ണം LDF ഉം മൂന്നെണ്ണം UDF ഉം നിലനിർത്തി. ആന്തൂർ, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി പയ്യന്നൂർ മുനിസിപ്പാലിറ്റികളിൽ ആണ് LDF ജയം.പാനൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ UDF ന് ഒപ്പം നിന്നും. ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം എൽഡിഎഫും രണ്ടെണ്ണം യുഡിഎഫും ജയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 20 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായി UDF ന് ഒപ്പം നിന്നു. 48 ഗ്രാമപഞ്ചായത്തുകൾ LDF പിടിച്ചപ്പോൾ UDF 21 പഞ്ചായത്തുകളിൽ ജയിച്ച് ടാലി ഉയർത്തി. LDF ന്റെ 8 പഞ്ചായത്തുകൾ ആണ് UDF പിടിച്ചെടുത്തത്. ബിജെപി ക്ക് ചില വാർഡുകൾ നിലനിർത്താൻ ആയി എന്നത് ഒഴിച്ചാൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല. 9 പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പ്രതിപക്ഷമില്ലാതെ LDF ജയിച്ചു


































