പാലാ. കേരള കോൺഗ്രസ് എമ്മിൻ്റെ തട്ടകത്തിൽ കാലിടറി ജോസ് കെ മാണിയും കൂട്ടരും. യുഡിഎഫും സ്വതന്ത്രരും കരുത്ത് തെളിയിച്ചപ്പോൾ പാലായിൽ എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി. പഞ്ചായത്തുകളിലും തിരിച്ചടി നേരിട്ടു. എന്നാൽ സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ലെന്നാണ് കേരള കോൺഗ്രസ് പറയുന്നത്
കഴിഞ്ഞതവണ യുഡിഎഫിട്ട് വന്നതിന് പിന്നാലെ വലിയ മുന്നേറ്റം കോട്ടയം ജില്ലയിൽ എൽഡിഎഫിന് നേടാനായി. എന്നാൽ അഞ്ചുവർഷത്തിന് ഇപ്പുറം ജോസ് കെ മാണിക്കും കൂട്ടർക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. പാലാ നഗരസഭ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. കോൺഗ്രസും വിമതരം കരുത്ത് തെളിയിച്ചതോടെ എൽഡിഎഫിന് കേവല ഭൂരിപക്ഷം നേടാനായില്ല.
എന്നാൽ തോൽവിയുടെ ആഴം പരിശോധിക്കുമ്പോൾ എൽഡിഎഫിലെ മറ്റു മുന്നണികൾക്ക് ഏറ്റത്രയും പരിക്കുകൾ തങ്ങൾ ഏറ്റിട്ടില്ല എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത് വരും ദിവസങ്ങളിൽ ചർച്ചയായേക്കാം. . എന്നാൽ മുന്നണി മാറ്റം അജണ്ടയിലെ ഇല്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.
ജോസഫ് ഗ്രൂപ്പിൻറെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന് ആശ്വാസമുണ്ട്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ടിനെ തോൽപ്പിച്ചതും പഞ്ചായത്തുകളിലെ മേൽക്കൈയും ജോസ് വിഭാഗം ഉയർത്തിക്കാട്ടും.



































