കുന്നത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച.ആകെയുള്ള 18 വാർഡുകളിൽ പകുതി വാർഡുകൾ നേടിയാണ് ഭരണത്തിലെത്തിയത്. യുഡിഎഫ് 5 വാർഡുകൾ നേടി .4 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിലെത്തി. 1,3,4,6,13, 14, 15, 17, 18, വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10,11 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8,12,16, വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.ഇടത് മുന്നണി വൻ വിമതഭീഷണി നേരിട്ട പഞ്ചായത്തായിരുന്നു കുന്നത്തൂർ.



































