കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ‘ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ?’ എന്നായിരുന്നു എംഎം മണി ചോദ്യങ്ങളോട് പ്രതികരിച്ചത്..



































