പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കൽ പഞ്ചായത്ത് വാർഡ് 18ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി കാവ്യ വേണു 52 വോട്ടിന് വിജയിച്ചു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡാണിത്.
Home News Breaking News രാഹൂൽ മാങ്കൂട്ടത്തലിൻ്റെ വാർഡിൽ എൽ ഡി എഫ്; രാഹൂലിൻ്റെ രണ്ട് കൂട്ടുകാരിൽ ഒരാൾക്ക് തോൽവി



































