എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി
എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി. ഐ പി ബിനുവാണ് തോറ്റത്. 657 വോട്ടിനാണ് യുദ്ധി എഫിലെ മേരി പുഷ്പം ബിനുവിനെ തോല്‍പ്പിച്ചത്.
ജോസ് കെ മാണിയുടെ വാർഡില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി
ജോസ് കെ മാണിക്ക് തിരിച്ചടി. ജോസിന്‍റെ വാർഡില്‍ വിജയിച്ചത് യുഡിഎഫ്. മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് മുന്നേറുകയാണ്. 13 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 11 ഇടത്ത് എല്‍ഡിഎഫിന് മുന്നേറ്റം. സ്ഥിതി യുഡിഎഫിന് അനുകൂലം
പാലക്കാട് നഗരസഭയില്‍ അടിയൊഴുക്ക് ശക്തം. ബിജെപിക്ക് 4 സിറ്റിങ് സീറ്റുകൾ നഷ്ടമായി. തുടക്കത്തില്‍ ബിജെപി വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാല്‍ 35 വാർഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ 17 വാർഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ല്‍ ബിജെപി. 4 സീറ്റില്‍ കോണ്‍ഗ്രസ്
ഷൊർണൂരിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 35 വാർഡുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് വിജയം.17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 വാർഡുകളിൽ വിജയിച്ച ബിജെപി സീറ്റ് വർധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.
ഇടുക്കി ജില്ലയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിലാണ് ട്വന്‍റി 20 വിജയിച്ചിരിക്കുന്നത്. ജെസ്സി ജോണിയാണ് വിജയിച്ചത്


































