തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം. ഭരണകക്ഷിയായ എൽ ഡി എഫ് എഫ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന കോർപറേഷനാണ് തിരവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയായിരുന്നു പ്രതിപക്ഷത്. ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൻ ഡി എ പോരിനിറങ്ങിയത്.
35 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇവിടെ നേടാനായത്. ഇത്തവണ 50 സീറ്റുകളാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. തങ്ങൾക്ക് 70 സീറ്റുകളിൽ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്.


































