ആ തള്ളിന് ചെലവ് വെറും 20 ലക്ഷം

Advertisement

പത്തനംതിട്ട.  പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപ. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ ഹെലികോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കിയത്.
ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്.


പത്തനംതിട്ട പ്രമാടത്ത് എത്തിയത് രാഷ്ട്രപതിയുടെ അടക്കം മൂന്ന് ഹെലികോപ്റ്ററുകൾ. ഇതിനായി മൂന്ന് ഹെലിപാടുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയ്യാറാക്കി. കുറച്ച് കോൺക്രീറ്റ് കുഴച്ച് ഇട്ടതല്ലാതെ ഹെലിപാടിൻറെ കൃത്യമായ നിർമ്മാണ രീതി ആയിരുന്നില്ല. ഇതിന് 20 ലക്ഷം രൂപ ചിലവായെന്നാണ് വിവരാവകാശ രേഖ. വിഐപി വിസിറ്റ് ഫണ്ടിൽനിന്നാണ് തുക തുക ചെലവഴിക്കുക. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് കരാറുകാർ ബില്ല് കൈമാറി. ബില്ല് പാസായിട്ടില്ല എന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിലയ്ക്കലിൽ നിന്ന് പത്തനംതിട്ട പ്രമാടത്തേക്ക് ഹെലികോപ്റ്റർ ഇറക്കുന്നത് മാറ്റുകയായിരുന്നു. ഒൿടോബർ 21 വൈകിട്ടോടെയായിരുന്നു അശാസ്ത്രീയമായ രീതിയിൽ ഹെലിപാട് നിർമ്മാണം. ആനപ്പാറ റഷീദ് എന്ന പൊതുപ്രവർത്തകനാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിവരാവകാശം പ്രകാരം ശേഖരിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here