ശബരിമലയിൽ ഭക്തരുടെ തിരക്കിൽ നേരിയ കുറവ്

Advertisement

ശബരിമലയിൽ ഭക്തരുടെ തിരക്കിൽ നേരിയ കുറവ്. ഇന്നലെ ദർശനം നടത്തിയത് ആകെ 74,928പേർ. ഇന്ന് രാവിലെ 6 മണി വരെ 21,922 പേർ ദർശനം നടത്തി. ഞായറാഴ്ചയ്ക് ശേഷം രണ്ട് ദിവസം വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.  തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം അരമണിക്കൂറോളം ദർശന സമയം നീട്ടിയിരുന്നെങ്കിലും ഇന്നലെ 11 മണിക്ക് തന്നെ ഹരിവരാസനം പാടി നടയടച്ചു.  ഭക്തർക്ക് സുഖ ദർശനത്തിനുളള ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനും നിരയിൽ നിൽക്കൂന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുവാനും പരമാവധി പരിശ്രമങ്ങൾ ദേവസ്വം അധികൃതരും പൊലീസും ചേർന്ന് നടത്തിവരികയാണ്. അതേസമയം, മുഴുവൻ ഭക്തർക്കും അന്നദാനസദ്യയെന്ന പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ദേവസ്വം ജീവനക്കാരുടെ സംഘടനകളടക്കം ഇതിൽ എതിർപ്പ് ഉയർത്തുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here