കൊച്ചി.നടി അക്രമിക്കപ്പെട്ട കേസിലെ വിധിയ്ക്ക് പിന്നാലെ, കുറ്റവിമുക്തനായ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഇന്നലെ ഫെഫ്കയിൽ നിന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജി വച്ചിരുന്നു.അതേസമയം ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിക്ക് ശേഷം അപ്പീൽ നൽകാനാണ് പ്രേസിക്യൂഷൻ തീരുമാനം.
നടി ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സിനിമ മേഖല രണ്ടായി പിളർന്നു നിൽക്കുകയാണ്. അതിജീവിതയ്ക്കൊപ്പം എന്ന് ഒരു വിഭാഗവും കുറ്റമുക്തനായതോടെ ദിലീപിന് നീതി ലഭിച്ചുവെന്ന് കരുതുന്ന മറുവിഭാഗവും. അമ്മ, ഫെഫ്ക്ക ഉൾപ്പടെയുള്ള സംഘടനകളിലേക്ക് ദിലീപിനെ ഉടൻ തിരിച്ചെടുക്കുന്നതിൽ കടുത്ത അതൃപ്തി സിനിമ മേഖലയിലുണ്ട്. ഇന്നലെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്ക്ക യിൽ നിന്ന് രാജി വെച്ചിരുന്നു. വെള്ളിയാഴ്ചയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പടെ ഒന്നു മുതൽ 6 വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. വിധി പകർപ്പ് ലഭിച്ച ഉടൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. അന്ന് കോടതിയിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് ടി ബി മിനി പറഞ്ഞു.
തനിക്കെതിരെ കേസിൽ ഗൂഢാലോചന നടന്നു എന്ന നിലപാട് ദിലീപ് ആവർത്തിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ദിലീപിന്റെ നീക്കം. അതുകൊണ്ടുതന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷാവിധിക്ക് ശേഷവും തുടർചലനങ്ങൾ ഉണ്ടാകും
Home News Breaking News ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി






































