തിരുവനന്തപുരം വർക്കല ക്ലിഫിൽ, റിസോർട്ടിൽ തീപിടുത്തം. ബ്രീട്ടീഷ് പൌരന് പൊള്ളലേറ്റു. മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു .ഫയർഫോഴ്സെത്തി ആണ് തീ നിയന്ത്രണവിധേയമാക്കിയത്
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വർക്കല ക്ലിഫിൽ തീപിടുത്തം ഉണ്ടായത്. റിസോർട്ടിനു മുന്നിലെ പുരയിടത്തിൽ ജീവനക്കാർ മാലിന്യം കത്തിച്ചിരുന്നു. ഇതിൽനിന്ന് റിസോർട്ടിലേക്ക് തീ പടർന്നു എന്നാണ് നിഗമനം. റിസോർട്ടിൽ ഉണ്ടായിരുന്ന വിദേശ പൗരന് നിസ്സാര പരിക്കേറ്റു
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. റിസോർട്ടിലെ മുറികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്






































