വാണിയംകുളം. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് നേരെയുണ്ടായ
ബോംബ് ഭീഷണി വ്യാജമെന്ന് സംശയം.
പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 9:40 ഓടെയാണ് കോയമ്പത്തൂരിലെ പാകിസ്ഥാൻ ഐഎസ്‌ഐ സെല്ലുകൾ കോളേജിനെ സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തു എന്ന് ഇമെയിൽ സന്ദേശം എത്തിയത്. 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും മെയിലിൽ ഉണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂറിന്റെ പ്രതികാരം ആണ് എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതോടെ ആണ് അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇമെയിലിന്റെ ഉറവിടം പരിശോധിക്കും
Home News Breaking News ഉച്ചക്ക് 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും മെയിലിൽ, പരിഭ്രാന്തരായി ബന്ധപ്പെട്ടവർ





































