Home News Kerala വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Advertisement

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് വിഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സെയ്താലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ അടക്കം നല്‍കിയാണ് സൈബര്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയത്.

Advertisement