കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ച് ഊമക്കത്ത്. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി സുഹൃത്തായ മറ്റൊര വനിതയെക്കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് എന്നും അടക്കം ഗുരുതര ആക്ഷേപങ്ങൾ കത്തിലുണ്ട്. ജഡ്ജിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും ഊമ കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.






































