തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പ് സമാപിച്ചപ്പോൾ പാതി കേരളം വിധിയെഴുതി. നിലവിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പര്യവസാനിച്ചു.തിരുവനന്തപുരം 66.53%, കൊല്ലം 69. 08 %, പത്തനംതിട്ട 65.18 %, ആലപ്പുഴ 73.32% കോട്ടയം 70.32%, ഇടുക്കി 70.98%, എറണാകുളം 73.96 % എന്നിങ്ങനെയാണ് ഒടുവിൽ പുറത്ത് വന്ന വോട്ടിംഗ് നില. രാത്രിയോടെ അവസാന ഘട്ട കണക്കുകൾ ലഭ്യമാകുമ്പോൾ വോട്ടിംഗ് നിലയിൽ വ്യത്യാസം ഉണ്ടാകും.വോട്ടിംഗ് സമയം അവസാനിച്ച ശേഷം ക്യുവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്ത് പാമ്പാക്കുട എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ മരണം മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.
വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണമായിരുന്നു. 1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് കച്ചമുറുക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാക്കള്‍ നേരിട്ട് പ്രചരണം നയിച്ച തിരുവനന്തപുരത്തും ഇക്കുറി വാശിയേറിയ മത്സരത്തിനാണ് സമാപനമായത്.






































