തൃശൂർ. കാട്ടാന ആക്രമണത്തിൽ ഒരു മരണം.വെള്ളിക്കുളങ്ങര ചയപ്പൻകുഴി സ്വദേശി സുബ്രൻ ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന് കാരണം വനം വകുപ്പിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി
ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.ചായ കുടിക്കാനായി സുബ്രൻ വീട്ടിൽ നിന്നും ചായ്പ്പൻകുഴി ജംഷനിലേക്ക് എത്തിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.സുബ്രൻ തൽക്ഷണം മരിച്ചു
ചായ്പ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ നൂറ് മീറ്റർ മാത്രം അകലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.വനം വകുപ്പിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി.
ഓഫീസിന്റെയും വാഹനത്തിന്റെയും ചില്ലുകൾ നാട്ടുകാർ അടിച്ചു തകർത്തു
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.വിഷയത്തിൽ ശക്തമായ പ്രതിരോധ നടപടികൾ വേണമെന്നാണ് ആവശ്യം





































