തിരുവനന്തപുരത്തെ സർക്കാർ നിയന്ത്രിത സിനിമാ തീയറ്ററുകളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ പ്രചരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന ഫലം കാത്ത് സൈബർ പോലീസ്. സിസിടിവി ദൃശ്യം ക്ലൗഡിൽ നിന്നാണോ ചോർന്നതെന്നാണ് പരിശോധിക്കുന്നത്. പ്രചരിക്കുന്നവയല്ലാതെ കൂടുതൽ ദൃശ്യങ്ങൾ പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംഘമാണ് ദൃശ്യ ചോർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിയോഗിച്ച സമിതിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട്
ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും. കഴിഞ്ഞദിവസമാണ് കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ ടെലഗ്രാമിലും അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടത്
Home News Breaking News സിനിമാ തീയറ്ററുകളിൽ നിന്ന്സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ പ്രചരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന ഫലം കാത്ത്...





























