കൊച്ചി.ലൈംഗിക പീഡന -ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഹർജിയിൽ പറയുന്നു. രാഹുലിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്,കർണാടക അതിർത്തികളിൽ പരിശോധന നടത്തി
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഹുലിന്റെ ഹർജിയിൽ പറയുന്നു. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത് .കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനുള്ള ഊർജിതശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇതിനിടെ ഒളിവിൽ പോയ രാഹുലിനായി തമിഴ്നാട് കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന. ഇതിനിടെ രാഹുലിൻറെ സഹായിയെയും ഡ്രൈവറേയും എസ്‌ഐടി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ദൃശ്യം മാതൃകയിൽ മൊബൈൽ ഫോൺ കൈമാറിയതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്






































