തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്
ആവശ്യപ്പെട്ട് ഹർജി.മുതിർന്ന ഐ.എ.എസ്
ഉദ്യോഗസ്ഥനായ ബി.അശോകാണ് കോടതിയെ
സമീപിച്ചത്.സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോസ്ഥന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ
പ്രസിഡൻ്റോ ആകുന്നതിന് നിയമം അയോഗ്യത
പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജി
കോടതി ഫയലിൽ സ്വീകരിച്ചു.അശോകിൻെറ
പരാതിയെകുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി
അസന്തുഷ്ടി പ്രകടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്
ആവശ്യപ്പെട്ട് ഹർജി നൽകിയത്.തിരുവിതാംകൂർ
കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം
നിയമിതനായ ശ്രീ കെ. ജയകുമാർ നിയമത്തിലെ
7(iii) വകുപ്പ് പ്രകാരം അയോഗ്യനാക്കണമെന്നാണ്
ഹർജിയിലൂടെ ബി.അശോക് ഉന്നയിക്കുന്ന
ആവശ്യം.പ്രസ്തുത വകുപ്പ് അനുസരിച്ച് സർക്കാർ
ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ
ദേവസ്വം ബോർഡ് അംഗമോ പ്രസിഡൻ്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ IMG ഡയറക്ടർ
പദവി വഹിക്കുന്ന കെ.ജയകുമാർ, ആ ചുമതല
വിടാതെയാണ് ദേവസ്വം പ്രസിഡൻറായി സത്യപ്രതിജ്ഞ
ചെയ്തത്.ഹർജിയോട് പ്രതികരിച്ച കെ.ജയകുമാർ, ഐ.എം.ജി
ഡയറക്ടർ പദവി വഹിക്കുന്ന വിവരം സ്ഥിരീകരിച്ചു
സർക്കാർ നിയമനത്തിന് എതിരെ മുതിർന്ന ഐ.എ.എസ്
ഉദ്യോഗസ്ഥനായ അശോക് ഹർജി നൽകിയതിൽ
മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്
സോട്ട്
പിണറായി വിജയൻ
മുഖ്യമന്ത്രി
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.ജനുവരി 15ന് കോടതിയിൽ ഹാജരാകണമെന്നാണ് ബന്ധപ്പെട്ട കക്ഷികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം
Home News Breaking News തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്ആവശ്യപ്പെട്ട് ഹർജി





































