ന്യൂഡൽഹി. ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം. പുടിന് ഭഗവത്ഗീത സമ്മാനിച്ച് പ്രധാനമന്ത്രി. ഇന്ത്യ റഷ്യ സൗഹൃദം കാലാതീതമായി തെളിയിക്കപ്പെട്ടത് എന്നും നരേന്ദ്രമോദി. ആരോഗ്യം പ്രതിരോധം വാണിജ്യമുൾപ്പെടെ പത്തിലധികം കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിൽ എത്തിയത്.
രാഷ്ട്രപതി ഭവനിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ചേർന്ന് സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി. രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് റഷ്യൻ പ്രസിഡൻറ് ആദരം അർപ്പിച്ചു. ശേഷം ഹൈദരാബാദ് ഹൗസിൽപ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക കൂടിക്കാഴ്ച.
ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാർഷിക
ഉച്ചകോടിയിലും റഷ്യൻ പ്രസിഡൻറ് പങ്കെടുക്കും. പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡണ്ടിനെ പ്രോട്ടോക്കോളുകൾ
മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കുകയായിരുന്നു. പിന്നാലെ ഒരേ വാഹനത്തിൽ ഇരുവരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അത്താഴവിരുന്നിൽ പങ്കെടുത്ത റഷ്യൻ പ്രസിഡണ്ടിന് പ്രധാനമന്ത്രി ഭഗവത്ഗീത സമ്മാനിച്ചു. ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു നൽകുന്ന അത്താഴവിരുന്നിലും പങ്കെടുത്താകും റഷ്യൻ പ്രസിഡൻറ് തിരികെ മടങ്ങുക.





































