തിരുവനന്തപുരം. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമന കേസിൽ പുതിയ സത്യവാങ്മൂലം നൽകി ചാൻസിലർ ആയ ഗവർണർ. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ പ്രിയ ചന്ദ്രനെയും നിയമിക്കണം എന്ന് ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു എന്നും സത്യവാങ്മൂലത്തിൽ ചാൻസിലറുടെ വിമർശനം. നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. സർവ്വകലാശാല കാവിവൽക്കരണത്തെ ചെറുക്കുമെന്ന് SFI.
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ പ്രിയ ചന്ദ്രനെയും നിയമിക്കണം. സർച്ച് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സുദ്ൻഷു ധൂലിയ നൽകിയ രണ്ടു പട്ടികയിലും ഇടം നേടിയവരാണിവർ. ഇവരുടെ നിയമനത്തിനായി അനുവാദം നൽകണമെന്നാണ് ഗവർണർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്.വിസിയായിരുന്ന കാലത്ത് സർവ്വകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയിൽ നിന്ന് സിസാ തോമസിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി നൽകിയ പേരുകൾ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുടെയുമാണെന്നും ഇരുവർക്കും എതിരെ ചില ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ചാൻസിലർ ആയ ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണർക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി.
മുഖ്യമന്ത്രി നിർദ്ദേശിച്ച സജി ഗോപിനാഥനെയും എം എസ് രാജശ്രീയെയും നിയമിക്കാൻ ആകില്ലെന്നാണ് ഗവർണറുകളുടെ നിലപാട്.നേരത്തെ സർക്കാർ നൽകിയ പട്ടിക ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പരാമർശിച്ചിരുന്നു. ഗവർണർ നിയമനം വൈകിപ്പിക്കുന്നതിൽ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തി.
Home News Breaking News മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു,വിസി നിയമന കേസിൽ പുതിയ സത്യവാങ്മൂലം നൽകി ചാൻസിലർ ആയ ഗവർണർ





































