കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണം സംഘത്തിന് ഒന്നര മാസം കൂടി സമയം നീട്ടി നൽകി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ FIR ആവശ്യപ്പെട്ടുള്ള ED യുടെ ഹർജി വീണ്ടും പരിഗണിക്കാനും മാജിസ്‌ട്രേറ്റ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി.
ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഇന്ന് കോടതിയിൽ
സമർപ്പിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരൻ കോടതിയെ അറിയിച്ചു. കേസിലെ രണ്ട് പ്രതികളെ ഇനിയും
ചോദ്യം ചെയ്യാനുണ്ട്. തെള്ളിവെടുപ്പും പൂർത്തിയാക്കണം. ഇത് പരിഗണിച്ചാണ് കോടതി ഒന്നര മാസം കൂടി സമയം
അനുവദിച്ചത്. അന്വേഷണം ശരിയായ ദിശയിൽ ആണെന്നും കോടതി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ
FIR ആവശ്യപ്പെട്ടുള്ള ED യുടെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിർദേശം നൽകി.
നേരത്തെ റാന്നി കോടതി ED യുടെ
ഹർജി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ്
ED ഹൈകോടതിയെ സമീപിച്ചത്. ED അന്വേഷണം SIT യുടെ അന്വേഷണത്തെ തടസ്സപ്പെടുത്തില്ലെന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി.





































