ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയായ യുവതിയെ അപമാനിക്കണമെന്ന കരുതലോടെ അതിജിവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. പരവൂര്‍ തെക്കുംഭാഗം കോട്ടപ്പുറത്ത് പാണാന്‍തൊടിയില്‍ നിന്നും പാലത്തറ ഹംസാ ഫ്‌ളാറ്റില്‍ താമസിക്കുന്ന അരീഫ് (44) ആണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമങ്ങളിലുടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന കരുതലോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സൈബര്‍ പട്രോളിങ്ങില്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനാഫിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
































